Kerala

കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് അമിത് ഷാ -കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍● കണ്ണൂരില്‍ ആക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസിന് നിര്‍ദേശം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സമാധാന ചര്‍ച്ചകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം സമീപിച്ചാല്‍ അതിന് മുഖ്യമന്ത്രി തയ്യാറാകും. ഏതു തരത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും സി.പി.എം തയ്യാറാണ്. എന്നാല്‍ ആര്‍.എസ്.എസ് കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, തങ്ങള്‍ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അത് അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ്‌ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button