IndiaCrime

ബെംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊന്നു

ബെംഗളൂരു: കണ്ണൂരില്‍ രാഷ്ട്രീയ പകപോക്കല്‍ തുടരുമ്പോള്‍ ബെംഗളൂര്‍ നഗരത്തിലും അക്രമം. ബെംഗളൂരുവിലെ ശിവാജി നഗറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബെംഗളൂരു സ്വദേശി രുദ്രേഷ്(35) ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസിന്റെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് രുദ്രേഷിനുനേരെ ആക്രമണം ഉണ്ടായത്.

ഒരു അജ്ഞാതനെത്തി നടുറോഡില്‍വെച്ച് രുദ്രേഷിനെ വെട്ടുകയായിരുന്നു. കാമരാജ് റോഡിലുള്ള കൊമേഴ്ഷ്യല്‍ സ്ട്രീറ്റിലാണ് കൊല നടക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ രുദ്രേഷ് ആര്‍എസ്എസിന്റെ വേഷം അണിഞ്ഞിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. രുദ്രേഷിന്റെ മൃതദേഹം പോലീസ് ലേഡി കര്‍സോണ്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button