NewsIndia

ബംഗാളിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് : തീവ്രവാദത്തിനായി ഒഴുക്കുന്നത് കോടികള്‍

ന്യൂഡൽഹി: അധോലോകനായകൻ ദാവൂദ് ഇബ്രാഹിം ബംഗാളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുന്നുവെന്ന് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്. ദാവൂദിന്‍റെ നേതൃത്വത്തിലുളള ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പാണ് ബംഗാളിലെ മാൾഡ അടക്കമുളള സ്ഥലങ്ങളിലുണ്ടായ വർഗീയ കലാപങ്ങൾക്ക് പിന്നിലെന്ന് റിപ്പോർട്ട് പറയുന്നു.

ബംഗ്ലാദേശിലേക്ക് തീവ്രവാദ സംഘടനകളെ ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ പണം നൽകി ഇറക്കുമതി ചെയ്യുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ ദാവൂദിന്‍റെ അടുത്ത കൂട്ടാളിയായ ഹുസൈൻ അലിയാസാണ്പ്രവർത്തിക്കുന്നതെന്നും പ്രത്യേക സുരക്ഷ സേന റിപ്പോർട്ട് ചെയ്യുന്നു.

ഹുസൈൻ ദാവൂദ് നേതൃത്വം നൽകുന്ന ഷാഹാദ് ഇ ഹിക്കമാ എന്ന തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ടാളാണ്. പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഹുസൈനാണെന്നും സംശയമുണ്ട്. ഇന്ത്യയിൽ നിന്നും നിരവധി പേരെയാണ് ബംഗ്ലാദേശിലെ ട്രെയിനിംഗ് ക്യാമ്പിലേക്ക് ഹുസൈൻ റിക്രൂട്ട് ചെയ്യുന്നത്. ഹുസൈൻ ചില രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയോടെയാണ് ചെറുപ്പക്കാർക്ക് തീവ്രവാദപരിശീലനം നൽകുന്നത്.

ദാവൂദിന് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പായ ജമാത്തുൾ മുജാഹിദീനുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ടിഎഫ് പറയുന്നു. ബംഗാളിൽ നിന്നും അടുത്തകാലത്തായി വലിയ തോതിൽ കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദ പരിശീലനത്തിനായി കളളപ്പണം ഉപയോഗിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ബംഗാളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പാണെന്നും തെളിഞ്ഞിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button