Kerala

കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം; മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും

കൊച്ചി: കെഎം മാണിക്കെതിരെ കുരുക്കുകള്‍ കൂടുതല്‍ മുറുകുന്നു. മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്തായി. വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണനാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇതോടെ മാണിക്കുനേരെയുള്ള സംശയം ദൃഢമായി.

പികെ മുരളീകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോഴിക്കോഴ കേസ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും തീരുമാനിച്ചു. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്താകും ഇനി അന്വേഷണം. മുരളീകൃഷ്ണന്‍ വിവരങ്ങള്‍ മറച്ചുവെക്കുകയും, ആരോപണവിധേയനായ മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

മുരളീകൃഷ്ണന് പുനര്‍നിയമനം നല്‍കരുതെന്നും സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. കോഴിക്കച്ചവടക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഒഴിവാക്കി കിട്ടാതിരുന്ന പിഴ, കെഎം മാണി അധികാരദുര്‍വിനിയോഗം നടത്തി ഒഴിവാക്കി കൊടുത്തു എന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button