KeralaNewsIndiaInternationalGulf

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

 
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍.പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്. മക്ക ഗവര്‍ണറും ഇമാമുമാരുമടങ്ങുന്ന സംഘം ഏഴു തവണ ത്വവാഫ് ചെയ്തു സുന്നത് നിസ്ക്കരിച്ച ശേഷമാണ് ചടങ്ങ് നടന്നത്.സല്‍മാന്‍ രാജാവിനെ പ്രതിനിധാനം ചെയ്ത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 
റംസാനും ഹജ്ജും ആരംഭിക്കുന്നതിന് മുപ്പതു ദിവസം മുമ്ബാണ് കഅബ കഴുകല്‍ ചടങ്ങു നടക്കുന്നത്. ബാനി ഷെയ്ബ എന്ന ഗോത്രവിഭാഗത്തിലെ അംഗങ്ങളാണ് ഈ കര്‍മ്മം നിര്‍വഹിക്കുന്നത്.സംസം ജലവും ഊദ് തൈലവും റോസ് വാട്ടറും ചേര്‍ന്ന വിശിഷ്ടമിശ്രിതം ഉപയോഗിച്ച്‌ കഅബ വര്‍ഷത്തില്‍ രണ്ടുതവണ ശുദ്ധീകരിക്കും. ഈ ചടങ്ങില്‍ പങ്കെടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും അനര്‍ഘമുഹൂര്‍ത്തമായാണ് മുസ്ലിങ്ങള്‍ കാണുന്നത്.
 
സൗദി രാജാവിന്റെ പ്രത്യേക ക്ഷണമുണ്ടെന്ന അവകാശവാദവുമായി ചടങ്ങില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ പുണ്യസ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വിവിധ രാഷ്ട്ര, നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button