International

വീണ്ടും ഐ.എസ് ക്രൂരത: ഇത്തവണ തലയിൽ‌ അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചു കൊന്നു

മൊസൂൾ●ഐഎസ് ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ച യുവാവിനെ ഭീകരർ കൊലപ്പെടുത്തുന്ന ഭയാനക ദൃശ്യങ്ങൾ പുറത്ത് .ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച യുവാവിന്റെ തലയിൽ സ്പ്രേ പെയിന്റുകൊണ്ട് അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു അതിനോടൊപ്പം ചാരന്മാരെന്ന് ആരോപിച്ച് അഞ്ചുപേരെ ഐഎസ് വധിക്കുന്നതും 11 മിനിറ്റ് നീണ്ട വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു .

ഇറാഖ് സേനയുടെ നേതൃത്വത്തിലുള്ള പോരാളികൾ ഐഎസിനെതിരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു പുതിയ വിഡിയോ പുറത്തു വന്നിരിക്കുന്നത് ചുവരെഴുത്തിലൂടെ ഐ എസ് എസിനെതിരേ പ്രതിക്ഷേധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ പിടി കൂടുന്നവരെ ഉടൻ വധിക്കുക്കയാണ് ചെയുന്നത് ‘ഓറഞ്ച് വസ്ത്രം ധരിച്ചെത്തിയ ബന്ദികളെ ജന മധ്യത്തിൽ വെടി വെച്ച് കൊല്ലു ന്ന ദൃശ്യം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയിരിക്കുന്നത് മൊസൂൾ തിരിച്ചുപിടിക്കാനുളള ഇറാഖ് സൈന്യത്തിന്റെ നീക്കത്തിനിടെ ജനങ്ങൾക്കു മുന്നറിയിപ്പുമായാണ് ഈ വിഡിയോ പുറത്തു വിട്ടിരിക്കുന്നുന്നത്.

പത്തു ലക്ഷമോ അതിലധികമോ വരുന്ന മൈസൂൾ നിവാസികൾക്കിടയിൽ ഐഎസിനോടുള്ള എതിർപ്പ് വർധിച്ചുവരുന്നത് കൊണ്ടാണ് ചുവരെഴുത്തു പോലെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ മേഖലയിൽ ഉയരാൻ കാരണം.ഐഎസിനെ തകിടംമറിക്കാനുള്ള ശ്രമത്തിൽ പങ്കാളികളെന്ന് ആരോപിച്ച് 58 പേരെയാണ് ഈ മാസമാദ്യം ഭീകരർ വധിച്ചത്.കൂടാതെ മൊസൂളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന നാട്ടുകാരെ പിടികൂടി കനത്ത പിഴ ഈടാക്കുകയും കൂട്ടത്തിൽ മുൻ ഇറാഖ് സൈനികരോ ,പോലീസുകാരോ ഉണ്ടെങ്കിൽ അവരുടെ തലയറുക്കലുമാണ് ഭീകരർ നൽകുന്ന ശിക്ഷ .

shortlink

Post Your Comments


Back to top button