International

ഭീകരരെ വിട്ടുവരാന്‍ വയ്യെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍

അബുജ● ബൊക്കോ ഹറം ഭീകരർ തട്ടിക്കൊണ്ടുപോയ ചിബോക് സ്കൂൾ പെൺകുട്ടികളില്‍ ശേഷിക്കുന്നവരെ കൂടി മോചിപ്പിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഭീകരരെ വിട്ടുവരാന്‍ 100 ഓളം പെണ്‍കുട്ടികള്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. തടവുജീവിതം അവരെ ഭീകരരോട് അടുപ്പിച്ചതാകാം കാരണം. അല്ലെങ്കില്‍ തിരികെവന്നാൽ സമൂഹം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാവാം ഇതിന് കാരണമെന്നും ചിബൂക് ഡെവലപ്മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോഗു ബിട്രസ് പറഞ്ഞു.

സർക്കാരും ഭീകരരും തമ്മിൽ നടന്ന ചർച്ചകളിൽ 21 പെൺകുട്ടികളെ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു. നൈജീരിയയിൽ താമസിച്ചാൽ സാമൂഹിക വിവേചനം നേരിടേണ്ടിവന്നേക്കാമെന്നതിനാല്‍ ഇവരെ ഇവരെ വിദേശത്തുവിട്ടു പഠിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

2014 ഏപ്രിലിൽ 276 സ്കൂൾ കുട്ടികളെയാണു വടക്കുകിഴക്കന്‍ ചിബോക്കില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരർ ഇവരെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തിരുന്നു. പലരും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button