NewsIndia

ഓപ്പറേഷൻ ക്ലീൻ ഹാർട്ട് : ആറു ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക് ചാരസംഘടന

ന്യൂഡൽഹി:ആറ് ഇന്ത്യൻ നഗരങ്ങള്‍ ആക്രമിക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ ഐഎസ്ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോർട്ട്.ഉറി ആക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നൽകാനാണ് പാകിസ്താന്റെ നീക്കം.എന്നാൽ, ഏതൊക്കെ നഗരങ്ങളാണു ഭീകരർ ലക്ഷ്യമിടുന്നതെന്നു പുറത്തുവന്നിട്ടില്ല.
ഭീകരസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ പേരിലാണ് ഓപ്പറേഷൻ ക്ലീൻ ഹാർട്ട് എന്ന് പേരിട്ടിരിക്കുന്ന ആക്രമണ പദ്ധതിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.കൂടാതെ പൊതു സ്ഥലങ്ങളിലും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപെട്ടിട്ടുണ്ട്.ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീകരര്‍ക്ക് ബംഗ്ലാദേശിലെ താവളങ്ങളില്‍ പരിശീലനം നല്‍കിയിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു.ഇവയെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാരിനു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button