Kerala

അഞ്ജാത പദാര്‍ത്ഥം ആകാശത്ത് നിന്നും പതിച്ചു: പരിഭ്രാന്തരായി നാട്ടുകാര്‍

ഇടുക്കി● ആകാശത്ത് നിന്നും അജ്ഞാത പദാര്‍ത്ഥം പതിച്ചത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ പാരിസണ്‍ ഗ്രൂപ്പിന്റെ ബോയ്സ് എസ്റ്റേറ്റില്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. എസ്റ്റേറ്റിലൂടെ ഓട്ടോറിക്ഷ ഓടിച്ചുപോവുകയായിരുന്ന ജോസഫാണ് ആകാശത്ത് നിന്ന് അജ്ഞാത വസ്തു പതിക്കുന്നത് കണ്ടത്തി.

ഉള്‍ക്കയുടെ ഭാഗമെന്ന് തോന്നിക്കുന്ന ഖരപദാര്‍ത്ഥത്തിന് എട്ട് സെന്റിമീറ്റര്‍ നീളവും അഞ്ച് സെന്റിമീറ്റര്‍ വീതിയുമുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പീരുമേട് തഹസില്‍ദാര്‍ പി.എസ് വര്‍ഗീസും, പെരുവന്താനം പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി സീസിലെ ശാസ്ത്രഞ്ജര്‍ ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button