NewsGulf

ഇനിമുതല്‍ നോല്‍ കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളായി ഉപയോഗിക്കാം

ദുബായ്:ദുബായില്‍ ഇനിമുതൽ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി ആര്‍ടിഎയുടെ ‘നോല്‍’ കാര്‍ഡുകൾ ഉപയോഗിക്കാൻ സൗകര്യം ഒരുങ്ങുന്നു. ദുബായിലെ പൊതുഗാതഗത സംവിധാനങ്ങളിലെ യാത്രക്ക് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡ് സംവിധാനം മറ്റ് സേവനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷ്യം.

നോല്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിനും പണമിടപാടുകൾ നടത്തുന്നത്തിനും സാധിക്കുന്നതാണ്.നോല്‍ കാര്‍ഡ് ഉപയോഗിച്ച് അയ്യായിരം ദര്‍ഹത്തിന്റെ വരെ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ആർ ടി എ വ്യക്തമാക്കുന്നു. എന്നാൽ സില്‍വര്‍ കാര്‍ഡില്‍ പരമാവധി നിക്ഷേപിക്കാവുന്നത് ആയിരമായും ബ്ലൂ കാര്‍ഡില്‍ അയ്യായിരമായും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോല്‍ കാര്‍ഡ് വഴി മറ്റ് പണമിടപാടകള്‍ കൂടി സാധ്യമാക്കുന്നത്.പദ്ധതി ഈ വർഷം തന്നെ നടപ്പിൽ വരുത്താനാണ് അധികൃതരുടെ തീരുമാനം.ആദ്യ ഘട്ടമായി ആയിരം ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ നോല്‍ കാര്‍ഡ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.അടുത്ത വര്‍ഷത്തോടുകൂടി ഇത് പതിനായിരത്തോളം സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആർ ടി എ യുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button