NewsInternational

ശീതയുദ്ധാനന്തരമുള്ള ഏറ്റവും വലിയ സേനാവിന്യാസവുമായി അമേരിക്കയെ ആലോസരപ്പെടുത്തി റഷ്യ

ശീതയുദ്ധാനന്തരമുള്ള ഏറ്റവും വലിയ കരസേനാ വിന്യാസവുമായി സിറിയയിലെ യുദ്ധം ഫലപ്രദമായ രീതിയില്‍ അവസാനിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ റഷ്യ തുടങ്ങിയതായി നാറ്റോയുടെ യുദ്ധകാര്യ വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കി. അമരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് സിറിയന്‍ യുദ്ധം അവസാനിപ്പിക്കാനായി റഷ്യ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയുടെ ഈ നീക്കം അമേരിക്കയെ അലോസരപ്പെടുത്തിയിട്ടുണ്ട്.

വെസ്റ്റേണ്‍ ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആലപ്പോ നഗരത്തില്‍ തങ്ങളുടെ അവസാന മുന്നേറ്റം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി തങ്ങളുടെ നോര്‍ത്തേണ്‍ ഫ്ലീറ്റിന്‍റേയും ബാള്‍ട്ടിക് ഫ്ലീറ്റിന്‍റേയും മുഴുവന്‍ ശക്തിയും സിറിയയിലെ സൈനികഘടകങ്ങളെ ശക്തിപ്പെടുത്താനായി ക്രെംലിന്‍ അയച്ചുകഴിഞ്ഞതായി പറയുന്നു.

ആലപ്പോയില്‍ ഇപ്പോഴും ശേഷിക്കുന്ന 8,000-ത്തിലധികം വരുന്ന വിമതരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ തങ്ങളുടെ ഇപ്പോഴത്തെ തയാറെടുപ്പുകള്‍ നടത്തുന്നത്. കിഴക്കന്‍ ആലപ്പോയിലെ റഷ്യയുടെ ഇടപെടല്‍ പടിഞ്ഞാറന്‍ശക്തികളുമായുള്ള റഷ്യയുടെ ബന്ധത്തെ കൂടുതല്‍ ദുര്‍ബലമാക്കും എന്നും വിലയിരുത്തലുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button