NewsTechnology

ആണവായുധ ഭീഷണിക്കെതിരെ വമ്പന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കുള്ള പദ്ധതിയുമായി ഇന്ത്യ

ന്യൂഡൽഹി:അണ്വായുധ ആക്രമണത്തെ നേരിടാൻ ഇന്ത്യ ഭീമൻ ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങുന്നു.പാക്ക്, ചൈന അണ്വായുധ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാന നഗരങ്ങളിൽ ഭൂഗർഭ ബങ്കറുകൾ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നത്.എല്ലാ സംവിധാനങ്ങളും ലഭ്യമായ ബങ്കറുകളായിരിക്കും ഇന്ത്യ നിർമ്മിക്കുക.ശത്രുക്കൾക്കെതിരെ ഒളിഞ്ഞിരുന്നു ആക്രമിക്കാൻ ഡേറ്റയും ആശയവിനിമയവും സുരക്ഷിതമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.കൂടാതെ ഇത്തരം ബങ്കറുകളിലിരുന്ന് അണ്വായുധങ്ങൾ, ജെവ, രാസായുധങ്ങൾ തുടങ്ങിയവ ശത്രുക്കൾക്കെതിരെ കൃത്യമായി പ്രയോഗിക്കാനും കഴിയുന്നതാണ്.

ഭൂമിക്കടിയിൽ ഒരു സുരക്ഷിത കൺട്രോൾ റൂം എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ആക്രമണങ്ങൾ നടക്കുമ്പോൾ ഇത്തരം ബങ്കറുകളുടെ സഹായത്തോട സൈന്യത്തെ നിയന്ത്രിക്കാൻ സാധിക്കും. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനാൽ നേരത്തെ തന്നെ ഇന്ത്യൻ സേന ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു.എന്നാൽ ഇന്ത്യ പാക് അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് കൂടുതൽ ഭൂഗർഭ ബങ്കറുകൾ നിർമിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.

സൈന്യവും ഡിആര്‍ഡിഒയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക .നേരത്തെയുള്ള ഡിസൈനിൽ തന്നെയാകും പുതിയ ഭൂഗർഭ ബങ്കറുകളുടെയും നിർമ്മാണം.ഇത്തരം കേന്ദ്രങ്ങള്‍ ശത്രുക്കള്‍ക്ക്‌ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഡൽഹി പൊലീസിനെ ഉദ്ധരിച്ച് സ്പുടിനിക് വെബ്സൈറ്റാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.തലസ്ഥാന നഗരിയിൽ തന്നെയായിരിക്കും ബങ്കറുകൾ നിര്‍മിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button