Latest NewsNewsInternational

പോണില്ലെങ്കിൽ പിന്നെന്ത് ഫോണ്; വിചിത്ര നിയമം പാസാക്കാൻ യൂട്ട

വിചിത്രകാരമായ ഒരു വാർത്തയാണ് അമേരിക്കന്‍ സംസ്ഥാനമായ യൂട്ട പാസാക്കിയ ഒരു പുതിയ നിയമത്തെക്കുറിച്ചുള്ളത്.
പോണ്‍ കണ്ടന്‍റുകള്‍ അടക്കമുള്ള മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന ഫോണുകളും ടാബുകളും മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പറ്റു എന്ന നിയമമാണ് വരാന്‍ പോകുന്നത്. ഈ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത് യൂട്ടയിലെ സൗത് ജോര്‍ഡന്‍ പ്രതിനിധി സൂസന്‍ പള്‍സിഫര്‍ ആണ്.

Also Read:സര്‍ക്കാരിന് തിരിച്ചടികളുടെ കാലം, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി

നിയമപ്രകാരം 2022 ജനുവരി 1 മുതല്‍ യൂട്ടയുടെ അധികാര പരിധിയില്‍ വില്‍ക്കുന്ന ഒരോ മൊബൈല്‍ ഡിവൈസിലും ടാബ്‌ലറ്റിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം കടന്നുവരാതിരിക്കാനുള്ള അഡള്‍ട്ട് കണ്ടെന്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു.ഒരാള്‍ പുതിയ ഫോണ്‍ അല്ലെങ്കില്‍ ഉപകരണം വാങ്ങുമ്ബോള്‍ത്തന്നെ ഫില്‍റ്ററുകള്‍ പ്രവര്‍ത്തക്ഷമമായിരിക്കണം.

ഇതിന്‍റെ സാങ്കേതിക പ്രശ്നങ്ങളും മറ്റും ഉന്നയിച്ച്‌ എതിര്‍പ്പ് ശക്തമാണ്. ഫോണ്‍ ടാബ് നിര്‍മാതാക്കളോട് ഫില്‍റ്ററുകള്‍ ഓണ്‍ ചെയ്തു വില്‍ക്കാനാണ് നിയമം നിഷ്കര്‍ഷിക്കുന്നത്. അതിനു വേണ്ട സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത.അതേ സമയം പോണ്‍ നിരോധനം പോലുള്ളവ എങ്ങനെ നടപ്പിലാക്കും എന്ന് ആലോചിക്കുന്ന ചില രാജ്യങ്ങള്‍ യൂടാ മുന്നോട്ടുവയ്ക്കുന്ന പുതിയ നിയമത്തിന്‍റെ വഴി പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് ടെക് നിരീക്ഷകര്‍‌ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button