KeralaNewsIndia

കൊല്ലം കടപ്പുറത്ത് സംഘര്‍ഷം; നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു; സ്ഥലത്ത് നിരോധനാജ്ഞ

 

കൊല്ലം: കൊല്ലം ജോനകപ്പുറത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജോനകപ്പുറം തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അധികദൂരം പോകാതെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തി മടങ്ങുന്നവരാണ്. കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി തീരത്ത് ഇരുവിഭാഗക്കാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു.

ഉള്‍ക്കടല്‍ മത്സ്യബന്ധനം നടത്തി ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് കൂടുതല്‍ മത്സ്യവുമായി വരുന്ന സ്റ്റോര്‍ വള്ളങ്ങള്‍ ജോനകപ്പുറത്ത് അടുപ്പിക്കുന്നതുമൂലം ചെറുവള്ളങ്ങളില്‍ മീനുമായി വരുന്നവരുടെ മത്സ്യത്തിന് വില കിട്ടുന്നില്ല.ഇക്കാര്യം ആരോപിച്ചാണ് സ്റ്റോര്‍വള്ളങ്ങള്‍ തീരത്തടുപ്പിക്കുന്നതിന് സമയനിഷ്ഠ വേണമെന്ന് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് എതിര്‍ വിഭാഗം വാദിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button