Kerala

ജേക്കബ് തോമസിനെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സംസ്ഥാന ധനവകുപ്പ് രേഖകള്‍

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സംസ്ഥാന ധനവകുപ്പ് രേഖകള്‍. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ധനവകുപ്പ് രേഖകളില്‍ വ്യക്തമാക്കുന്നു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന് ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് രാജിക്കത്തും കൈമാറിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് ധനവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രേഖകളില്‍ ഒരു സ്ഥലത്തുപോലും പോലും ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാര്‍ച്ച് ഒമ്പതിനാണ് സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നതും. കെല്‍ട്രോണ്‍, സിഡ്‌കോ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ വരുത്തിയ വീഴ്ചകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് തെറ്റ് ചെയ്തുവെന്നും സാമ്പത്തികനേട്ടം കൈവരിച്ചുവെന്നും സൂചനകളില്ല.

കെല്‍ട്രോണും സിഡ്‌കോയും ചേര്‍ന്ന് മൂന്നു തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന റിപ്പാര്‍ട്ടില്‍ ജേക്കബ് തോമസിന്റെ പേര് പരാമര്‍ശിക്കുന്നില്ല. ഐടി വകുപ്പിന്റെ അനുമതി തേടാതെയാണ് കെല്‍ട്രോണില്‍നിന്ന് ലാപ്‌ടോപ്പുകള്‍ വാങ്ങിയതെന്ന ജേക്കബ് തോമസിനെതിരെയുള്ള ആരോപണത്തേയും ധനവകുപ്പ് രേഖകള്‍ ഖണ്ഡിക്കുന്നു. ഓഡിയോ വിഷ്വല്‍ ഡൈവിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുണ്ടെന്നും പ്രസ്തുത ആരോപണത്തില്‍ പോര്‍ട്ട് ഡയറക്ടറില്‍നിന്ന് വിശദീകരണം തേടിയാല്‍മാത്രം മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ തുടങ്ങിയവുമായി ബന്ധപ്പെട്ട ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ തള്ളിക്കളയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button