International

ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട യുവാവിന്റെ ആഹ്ലാദം! വീഡിയോ വൈറല്‍

ഐഎസിന്റെ പിടിയില്‍പെട്ടാല്‍ മരിക്കാന്‍ പോലും യുവാക്കള്‍ക്ക് ഭയമില്ല. ചാവേറാകുക എന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഐഎസ് തലവന്മാര്‍ ചാവേറാകാന്‍ തെരഞ്ഞെടുത്ത യുവാവിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.

സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യുവാക്കള്‍. അഞ്ച് പേരെയാണ് ചാവേറാകാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന് സമീപം ആയുധധാരികളായ യുവാക്കള്‍ നില്‍ക്കുന്നതും അതില്‍ നിന്നും ഒരാളെ ചാവേറായി തെരഞ്ഞെടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

സംഘത്തലവന്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ യുവാവിനെ ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ആഹ്ലാദപ്രകടനത്തോടൊപ്പം മറ്റുള്ളവര്‍ നിരാശരാകുന്നതും വീഡിയോയില്‍ കാണാം. കൂട്ടാളികളെ ആലിംഗനം ചെയ്ത ശേഷം അതീവ സന്തുഷ്ടനായ യുവാവ് ആയുധങ്ങളുമായി സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു പോകുന്നു. ദൂരെ മറയുന്ന വാഹനം പിന്നീട് പൊട്ടിത്തെറിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button