KeralaNews

ഉപതെരഞ്ഞെടുപ്പ് കോഴിക്കോട് അരീക്കോട് യുഡിഎഫിന് അട്ടിമറി ജയം

തിരുവനന്തപുരം: എട്ട് ജില്ലകളിലെ 14 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാര്‍ഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്. യുഡിഎഫ് സ്വതന്ത്രൻ മുഹമ്മദ് ഷമീം ആണ് വിജയിച്ചത്. പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് വാർഡ് ബിജെപി നിലനിർത്തി. വി എ ശാന്തി 182 വോട്ടിന് വിജയിച്ചു . കൊല്ലം നഗരസഭയിലെ കയ്യാലയ്ക്കൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി: എം നൗഷാദ് 465 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം മടവൂർ സീമന്തപുരം വാർഡ്, അതിയന്നൂർ പഞ്ചായത്തിലെ മരുതംകോട് വാർഡ് എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് വിജയം.

shortlink

Related Articles

Post Your Comments


Back to top button