KeralaNews

കൊച്ചിയിലെ പ്രശസ്ത ഹോട്ടലില്‍ മദ്യം പിടിക്കാനെത്തിയ പോലീസിന് ലഭിച്ചത് പഴകി വളിച്ച ഭക്ഷണം!

കൊച്ചി: കൊച്ചി കത്രിക്കടവിലെ അറേബ്യൻ നൈറ്റ്സ് ഹോട്ടൽ ഫുഡ് സേഫ്റ്റി വിഭാഗം അടച്ചുപൂട്ടി. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണം കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. കൂടാതെ ഇവിടെ മദ്യവിൽപന നടക്കുന്നതായും പോലീസിന് പരാതി ലഭിച്ചിരുന്നു.

ഇവിടെ അനധികൃത മദ്യവിൽപന നടക്കുന്നതായി വിവരം ലഭിച്ച പോലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാൽ പോലീസ് പരിശോധിക്കുന്നതിനിടയ്ക്ക് ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫുഡ് സേഫ്റ്റി വിഭാഗത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണമാണ് കണ്ടെടുത്തത്.

അഞ്ചു ദിവസം പഴക്കമുള്ള കറികൾ പലതും ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നു. പാലിനും ഇറച്ചിക്കുമെല്ലാം ഒറ്റ ഫ്രീസറാണ് ഇവിടെ ഉപയോഗിക്കുന്നത്. പാകം ചെയ്യുന്ന അടുക്കള തീർത്തും വൃത്തിഹീനം. പഴക്കമുള്ള ഭക്ഷണം പിടിച്ചതിനെ തുടർന്ന് അറേബ്യൻ നൈറ്റ്സ് അടച്ചുപൂട്ടി. അറേബ്യൻ വിഭവങ്ങൾ പാകം ചെയ്യുന്ന ഇവിടെ വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് മുൻപും മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button