Kerala

ചോരയൊലിക്കുന്ന കേസുകള്‍ കണ്ട് അറപ്പ് മാറി! ആളൂര്‍ പറയുന്നതിങ്ങനെ..

കൊച്ചി: പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ നടക്കുന്ന അഭിഭാഷകന്‍ ആളുര്‍ മനസാക്ഷിയുടെ മുന്നില്‍ നോട്ടപുള്ളിയാണ്. സൗമ്യവധക്കേസില്‍ കേള്‍ക്കേണ്ട പഴിയൊക്കെ കേട്ടു കഴിഞ്ഞു. ആരോപണങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആളൂരിന് പറയാനുള്ളത് കൂടി കേള്‍ക്കാം. ഈ കേസില്‍ പൊതുമനസാക്ഷിയുടെ വികാരത്തില്‍ തന്നെ കൂട്ടേണ്ട എന്ന നിലപാടാണ് ആളൂരിനുള്ളത്.

20 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. പിന്നീട് ഒരു മരണവും തന്നെ കരയിച്ചിട്ടില്ല. സൗമ്യയുടെ മരണം എനിക്കൊരു കേസ് മാത്രമാണ്. അവിടെ വികാരമില്ല, സഹതാപമില്ല, സങ്കടമില്ല. അതില്‍ ഞാനെന്തിന് ദുഖിക്കണം, ഞാനൊരു അഭിഭാഷകനാണെന്ന് ആളൂര്‍ പറയുന്നു. സൗമ്യ വധത്തിന് സമാനമായ കേസില്‍ ഗോവയില്‍ പ്രതിയെ വെറുതെ വിട്ട സംഭവമുണ്ട്. അവിടെ അതൊരു കോളിളക്കവും ഉണ്ടാക്കിയില്ലല്ലോ എന്നാണ് ആളൂര്‍ ചോദിക്കുന്നത്.

ഇത്തരം കേസുകള്‍ ഏറ്റെടുക്കുക വഴി ഒരു ലാഭവും മാധ്യമ ശ്രദ്ധയും ആഗ്രഹിച്ചിട്ടില്ല. ഒരു അഭിഭാഷകന്റെ ദൗത്യം സത്യസന്ധമായി നിറവേറ്റുക മാത്രമാണ് താന്‍ ചെയ്യുന്നത്. ഭാര്യയെ കൊന്ന് ശവശരീരത്തിന്റെ ഭാഗവുമായി പൊലീസ് സ്റ്റേഷനില്‍ ചെന്ന ഗൃഹനാഥന് വേണ്ടിപോലും വാദിച്ചു.

അതിലൊന്നും തനിക്കൊരു പശ്ചാത്താപവും ഇതുവരെ തോന്നിയിട്ടില്ല. മുകേഷ് അംബാനിക്കും അമിതാഭ് ബച്ചനും എതിരെ വരെ കേസ് നടത്തിയ ആളാണ് ആളൂര്‍. എന്റെ ഓഫീസില്‍ ചുരുങ്ങിയത് 50 കൊലക്കേസുകളുണ്ട്. എന്റെ കക്ഷി എന്നോട് പറഞ്ഞിരിക്കുന്നത് ഞാന്‍ നിരപരാധിയാണ് സാറേ എന്നാണ്. അങ്ങനെ എന്നോട് പറയുന്ന ഒരു കക്ഷിയെ കുറ്റക്കാരനായി കാണാന്‍ എനിക്ക് താല്‍പര്യമില്ലെന്നും ആളൂര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button