Kerala

സോളാര്‍ കേസില്‍ ആദ്യ ശിക്ഷാവിധി: ഉമ്മന്‍ചാണ്ടിയ്ക്ക് കനത്തപിഴ

ബെംഗളൂരു: സോളാര്‍ കേസില്‍ ഇത്തവണ ഉമ്മന്‍ചാണ്ടി കുടുങ്ങി. ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി ആദ്യ ശിക്ഷാ വിധി പുറപ്പെടുവിച്ചു. ഉമ്മന്‍ചാണ്ടിയും മറ്റ് പ്രതികളും പരാതിക്കാരന് 1.61 കോടി രൂപ നല്‍കണം. സോളാര്‍ പവര്‍ പ്രോജക്ടിന്റെ പേരില്‍ പണം തട്ടിയ കേസിലാണ് വിധി വന്നിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ കൂടാതെ അഞ്ച് പേരാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇവര്‍ 1.61 കോടിരൂപ പരാതിക്കാരനായ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണം. ബെംഗളൂരു ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പണം കൊടുത്തില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും വിധിയില്‍ പറയുന്നുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നാണ് നിര്‍ദേശം. ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു എംകെ കുരുവിളയുടെ പരാതി.

ഉമ്മന്‍ചാണ്ടിയെ കൂടാതെ ബന്ധുവായ ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button