KeralaNews

സംസ്ഥാനത്ത് പക്ഷിപ്പനി ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി. കഴിഞ്ഞ ദിവസം നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തില്‍ പെട്ട പക്ഷിപ്പനിയല്ല എന്നതാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന.

രണ്ട് വര്‍ഷം മുമ്പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ പടര്‍ന്നിരുന്നു. കുട്ടനാട്ടില്‍ പക്ഷിപ്പനി വ്യാപകമായിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷത്തോളം താറാവുകളെയാണ് കൊന്നൊടുക്കിയത്. എന്നാല്‍ ഇത്തവണത്തേത് മനുഷ്യരിലേക്ക് പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തകഴി മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്ന് താറാവിന്റെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button