India

ക്യാന്ത് രാജ്യത്തെ വിഴുങ്ങുമോ? ഇന്ത്യന്‍ തീരത്തേയ്ക്ക് ചുഴലിക്കാറ്റ് അടുക്കുന്നു!

കൊല്‍ക്കത്ത: ഇന്ത്യയുടെ വടക്കു കിഴക്കന്‍ തീരത്തേയ്ക്ക് വന്‍ ചുഴലിക്കാറ്റടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ക്യാന്ത് എന്ന് പേരിട്ടിരിക്കുന്ന പുതിയ കാറ്റിന്റെ ഭീതിയിലാണ് തീരപ്രദേശങ്ങള്‍. നാലു ദിവസമായി വട്ടംചുറ്റിനിന്ന മേഘങ്ങള്‍ ഇന്ന് ഉച്ചയോടെയാണു ചുഴലിക്കാറ്റായി മാറിയത്.

രണ്ട് ദിവസത്തിനുള്ളില്‍ അതി ശക്തമായ കാറ്റ് വീശാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ബംഗ്ലാദേശിലേക്കോ കൊല്‍ക്കത്തയ്ക്കു കിഴക്കുഭാഗത്തേയ്‌ക്കോ ഈ ചുഴലിക്കൊടുങ്കാറ്റ് വീശാനാണ് സാധ്യത. വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 600 കിലോമീറ്റര്‍ കിഴക്കുമായാണു ചുഴലി കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം.

അതീവ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യത്തൊഴിലാളികളോടു കരയിലേക്കു മടങ്ങാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ബംഗ്ലാദേശ് തീരം ചുറ്റി ക്യാന്ത് ഒഡീഷ ഭാഗത്തേക്കും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button