NewsIndia

ജെ.എൻ.യു വിൽ വീണ്ടും വിദ്യാർത്ഥി മരണം

 

ന്യൂ ഡൽഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശിയായ ജെ ആർ ഫിലേമോൻ ചിരു എന്ന വിദ്യാര്‍ത്ഥിയെയാണ് ജെ.എന്‍.യു ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171 നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്ന് തുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

ഹോസ്റ്റലിലെ സംഘര്‍ഷവും , കാണാതായ നജീബിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലുമാണ് ജെ.എന്‍.യുവില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ മരണം.

Tags

Post Your Comments


Back to top button
Close
Close