Kerala

ടോം ജോസും വിജിലന്‍സിന്റെ കൈയ്യില്‍ കുരുങ്ങി! ഫ്‌ളാറ്റുകളില്‍ റെയ്ഡ്

മൂവാറ്റുപുഴ: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസും വിജിലന്‍സിന്റെ കൈകളില്‍ കുരുങ്ങി. ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നിലപാട് കടുപിച്ച് ഇറങ്ങിയിരിക്കുകയാണ് വിജിലന്‍സ്. കെ ബാബുവിനു പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോം ജോസിനെതിരെ നടപടി.

ടോം ജോസിന്റെ ഫ്‌ളാറ്റുകളിലാണ് ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലാണു പരിശോധന നടക്കുന്നത്.

മഹാരാഷ്ട്രയിലും അദ്ദേഹത്തിനു ഭൂമിയുണ്ട്. ഇതും അനധികൃത സമ്പാദ്യമാണെന്നു വിജിലന്‍സ് അറിയിച്ചു. കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിന്റെ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്നും വിജിലന്‍ലസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button