International

ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താനുള്ള പിതാവിന്റെ പരീക്ഷണം ദുരന്തമായി

ലണ്ടന്‍ : ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താനുള്ള പിതാവിന്റെ പരീക്ഷണം ദുരന്തമായി. 24 കാരനായ ഡാനിയേല്‍ ഷാര്‍ഡ്, ഭാര്യ ലൂസി ഡാമന്‍ എന്നിവര്‍ക്കെതിരെ കുട്ടിയ്ക്കതിരെയുള്ള അതിക്രമത്തിന് ശിക്ഷ വിധിച്ചു. 18 ആഴ്ച പ്രായമുള്ള കൈസലേ ഷിയേര്‍ഡ് എന്ന പെണ്‍കുഞ്ഞാണ് ഗ്യാസ് സ്റ്റൗവില്‍ നിന്ന് പൊള്ളലേറ്റ് മരിച്ചത്. ഗ്യാസ് സ്റ്റൗവിന് മുകളില്‍ പിടിച്ച കുഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

ബ്രിട്ടനിലെ പശ്ചിമ യോക്ക് ഷെയറിലായിരുന്നു സംഭവം. മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന് പുറമേ കുഞ്ഞിന്റെ പേശികള്‍ക്കും പൊള്ളലേറ്റ് തകരാറുകള്‍ സംഭവിച്ചിരുന്നു. കൈകള്‍ക്കും ഇടത് തോളിനും പരിക്കേറ്റിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഡാനിയല്‍ വിവരമറിയിച്ചെത്തിയ നഴ്‌സുമാരാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ മാതാപിതാക്കള്‍ അലംഭാവം കാണിച്ചതായി അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button