India

200 വിദേശ ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാം ; ഇതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത് ഈ നിബന്ധന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 200 ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഒറ്റ എഞ്ചിനുള്ള 200 വിമാനങ്ങള്‍ വാങ്ങാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങളെല്ലാം തന്നെ ഇന്ത്യയിലെ പ്രാദേശിക കമ്പനിയുമായി ചേര്‍ന്ന് ഇവിടത്തന്നെ നിര്‍മ്മിച്ചാല്‍ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 300 ആയി ഉയര്‍ത്താമെന്നും കേന്ദ്രം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഇറക്കുമതി ചെയ്യുന്നതിലെ ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യമാണ് മോദിയുടെ ഈ നീക്കത്തിന് പിന്നിലുള്ളത്. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍, അത് പ്രതിരോധ മേഖലയിലെ ആഭ്യന്തര വിപണിയ്ക്ക് പ്രോത്സാഹനവും ആവുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ആരാഞ്ഞു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിരവധി വിദേശ കമ്പനികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

അമേരിക്കയിലെ എഫ് 16 വിമാന നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഇന്ത്യയില്‍ നിര്‍മാണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് മാത്രമല്ല, കയറ്റുമതിക്കും ഇതിലൂടെ അനന്ത സാദ്ധ്യതയുണ്ടെന്നും കമ്പനി കരുതുന്നു. ഗ്രിപ്പന്‍ എയര്‍ക്രാഫ്റ്റിന്റെ നിര്‍മാണത്തിനായി സ്വീഡനിലെ സാബ് കമ്പനിയും താല്‍പര്യം പ്രകടമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button