India

അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

ജലന്ധര്‍● പഞ്ചാബില്‍ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ നിന്ന് 40 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ഫിറോസ്‌പൂര്‍ സെക്ടറില്‍ പാകിസ്ഥാനി കള്ളക്കടത്തുരുമായി ബി.എസ്.എഫ് നടത്തിയ ഏറ്റുമുട്ടലിലാണ് 8 കിലോയോളം ഹെറോയിന്‍ പിടികൂടിയത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സംശയകരമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ബി.എസ്.എഫ് ഇവരെ പിന്തുടര്‍ന്നത്. കീഴടങ്ങാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ബി.എസ്.എഫ് പോസ്റ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബി.എസ്.എഫ് തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് 133 പാക്കറ്റുകളിലായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 40 കോടിയോളം രൂപ വിലവരുമെന്ന് ബി.എസ്.എഫ് ഡി.ഐ.ജി ആര്‍.എസ് കത്താരിയ പറഞ്ഞു.

ഇന്‍ഡോ-പാക്‌ അതിര്‍ത്തിയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 214 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയിട്ടുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button