NewsIndia

മന്‍ കീ ബാത്തില്‍ മനസ് തുറന്ന് പ്രധാന മന്ത്രി, ഇടമലക്കുടി ആദിവാസി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരം

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായാ മന്‍ കി ബാത്തിലൂടെ കേരളത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ ദീപാവലി സൈനികർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ മാസങ്ങളിൽ ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണയിൽ വേണം രാജ്യം ദീപാവലി ആഘോഷിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി ഓരോ ദീപം തെളിയിക്കണമെന്നും അവരുടെ ത്യാഗത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ദീപാവലിക്ക് ജവാന്മാര്‍ക്ക് സന്ദേശം അയക്കാന്‍ ഏര്‍പ്പെടുത്തിയ സന്ദേശ്2സോള്‍ജിയേഴ്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button