International

അടിച്ചു പൂസായവര്‍ക്കു മാത്രമായി ഒരു റസ്റ്റോറന്റ്; മദ്യപിച്ചാല്‍ മാത്രമേ ഇവിടെ കയറാന്‍ പറ്റൂ

മദ്യപിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുന്ന പലരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കുടുംബമായി വരുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍, അടിച്ചു പൂസായവര്‍ക്ക് മാത്രം ഭക്ഷണം കഴിക്കാന്‍ ഒരു റസ്റ്റോറന്റ് ആയാലോ. പാമ്പുകള്‍ക്കും ഒരു മാളം വേണ്ടേ… ഈ ഹോട്ടലില്‍ കയറണമെങ്കില്‍ മദ്യപിച്ചിരിക്കണം.

ലോകത്തിലെ ആദ്യ ഹാംഗ് ഓവര്‍ റെസ്റ്ററന്റ് ആണ് നെതര്‍ലാന്‍ഡ്സിലെ ഈ റെസ്റ്റോറന്റ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം തുറക്കുന്ന ഇതിനകത്ത് രസകരമായ കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറുമണി വരെ മാത്രമാണ് പ്രവര്‍ത്തന സമയം. ഹാംഗ് ഓവര്‍ ഉള്ള ഉപഭോക്താക്കള്‍ക്കായി വിവിധ പാക്കേജുകള്‍ ഇവിടെ ഉണ്ട്.

ഉള്ളില്‍ കയറുമ്പോള്‍ ആദ്യം കാണുന്നത് വിശാലമായ കിടക്കയാണ്. ഈ കിടക്കയില്‍ കിടന്നു കൊണ്ട് സിനിമ കാണാം, നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. മറ്റ് ഹാംഗ് ഓവര്‍ മേറ്റ്സുമായി സംസാരിച്ചിരിക്കാനും ഇവിടെ സൗകര്യമുണ്ട്. വരുന്ന അതിഥികള്‍ക്ക് ആദ്യം തന്നെ ബിയര്‍ സൗജന്യമായി നല്‍കും.

Related Articles

Post Your Comments


Back to top button