NewsInternational

പാക് സ്‌കൂളിൽ ഭീകരാക്രമണം

ഇസ്ലാമബാദ്:പാക്കിസ്ഥാനിലെ സ്കൂളിൽ ഭീകരാക്രമണം.പാക്കിസ്ഥാനിലെ ബഹാവൽനഗറിലുള്ള സ്വകാര്യ സ്കൂളിൽ ഭീകരാക്രമണം ഉണ്ടായത്.ആയുധ ധാരികളായ ഭീകരർ വെടിയുതിർത്തശേഷം സ്കൂളിനകത്തേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ സ്കൂളിനകത്ത് കടക്കാൻ കഴിയാത്തതിനാൽ ഭീകരർ രക്ഷപെടുകയായിരുന്നു.

 സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.വെടിവയ്പിൽ സ്കൂളിലെ സുരക്ഷാ ജീവനക്കാരനു പരുക്കേറ്റിട്ടുണ്ട് .പാക്ക് മാധ്യമമായ ദ് എക്സ്പ്രസ് ട്രിബ്യൂൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.ഇതിന് സമാനമായ സംഭവം 2014 ൽ പെഷാവറിൽ ഉണ്ടായിട്ടുണ്ട്.പെഷവാറിലെ സൈനിക സ്കൂളിലുണ്ടായ ഭീകരാക്രമണത്തിൽ 132 കുട്ടികൾ ഉൾപ്പെടെ 140 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button