KeralaNews

ചരിത്രം തിരുത്തിയ ആഘോഷ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് വൈറ്റ് ഹൗസ്

വാഷിങ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എല്ലാ അർത്ഥത്തിലും വ്യത്യസ്തനായൊരു പ്രസിഡന്റാണ്. വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ദീപാവലി ആഘോഷിച്ചിരിക്കുകയാണ്.ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ദീപം തെളിയിക്കുന്നത്.ഭാവിയില്‍ തനിക്ക് ശേഷം വരുന്നവരും ഈ പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബാമ പറയുകയുണ്ടായി.

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസിലാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണെന്നും ഭാവിയില്‍ വരുന്നവരും ഈ ആഘോഷം തുടരട്ടെ എന്നും ഫേസ്ബുക് പോസ്റ്റിലൂടെ ഒബാമ വ്യക്തമാക്കി.ഇന്ത്യ സന്ദര്‍ശന വേളയില്‍ മുംബൈയില്‍വച്ച്‌ കുടുംബത്തോടോപ്പോം ദീപാവലി ആഘോഷിച്ചതിന്റെ ഓർമ്മകളും ഒബാമ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button