NewsInternational

ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും തീ പടര്‍ത്തിയ ശബ്ദം മനുഷ്യശരീരത്തില്‍ നിന്ന്;ഒരു വിചിത്രമായ ആശുപത്രി അന്വേഷണ റിപ്പോര്‍ട്ട്‌

ടോക്കിയോ: ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും രോഗിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് പുറത്ത്. ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം.ലേസര്‍ ഉപകരണങ്ങള്‍ കൊണ്ട് സൂഷ്മമായ ആന്തരീക ഓപ്പറേഷന്‍ നടക്കുമ്പോള്‍ രോഗി കീഴ് ശ്വാസം വിടുകയും കാറ്റടിച്ച്‌ ലേസര്‍ ഉപകരണത്തില്‍ നിന്നും തീ പടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ 30 കാരിയുടെ കാലുകള്‍ക്ക് പൊള്ളലേറ്റിരുന്നു.

റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ ലോകപ്രശസ്തമായ ടോക്കിയോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ആണ് സംഭവം. ഗര്‍ഭാശയമുഖത്തിലും ഗര്‍ഭപാത്രത്തിന്റെ താഴ്ന്ന ഭാഗത്തും ലേസര്‍ ഉപയോഗിച്ചുള്ള അതി സൂക്ഷ്മമായ ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയില്‍ നിന്നും അബദ്ധത്തില്‍ ആന്ത്രവായു പുറത്തേക്ക് വരികയും ലേസറില്‍ നിന്നും ഗ്യാസ് വഴിമാറി തീ ആളുകയും പിന്നീട് അത് രോഗി ധരിച്ചിരുന്ന ഗൗണിലേക്ക് പടരുകയും കാല് പൊള്ളുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചിരുന്നു.

ഓപ്പറേഷന്‍ നടക്കുന്ന സമയത്ത് തീയറ്ററില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും സാധാരണ ഉപകരണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.ജാപ്പാനീസ് ന്യൂസ് പേപ്പറായ അഷയ് ഷിംബണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button