Kerala

മലപ്പുറത്ത് സ്ഫോടനം

മലപ്പുറം● മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കളക്ട്രേറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സ്ഫോടനമുണ്ടായത്. ജില്ലാ ഹോമിയോ ഓഫീസറുടേതാണ് വാഹനം. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്നും കരിമരുന്നിന്റെ ഗാന്ധമുണ്ടായിരുന്നതായും പരിസരവാസികള്‍ പറഞ്ഞു. പൊട്ടിത്തെറിയില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കില്ല.

പരിശോധനകള്‍ക്കായി ബോംബ്‌ സ്ക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്‌ടം സ്‌ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലും സ്ഫോടനമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button