KeralaNews

വടിവാളുമായി ഡി.വൈ.എഫ്.ഐ നേതാവിന്റെ തേര്‍വാഴ്ച : പോലീസുകാര്‍ക്കടക്കം പരിക്ക്

പന്തളം:പോലീസുകാർക്ക് നേരെ ഡി വൈ എഫ് ഐ നേതാവിന്റെ വടിവാളാക്രമണം. ആക്രമണത്തിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു .പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ജ്യോതിസ് കുമാർ ,മോഹനൻ പിള്ള ,മഹാലക്ഷ്മി ഹോട്ടൽ ജീവനക്കാരൻ മുരുകേശൻ എന്നിവർക്കാണ് ഡി വൈ എഫ് ഐ നേതാവ് പാണ്ടിശ്ശേരി ഉദയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഉദയന്റെ നേതൃത്വത്തിലുള്ള സംഘം മഹാലക്ഷ്മി ഹോട്ടലിൽ ആക്രമണം നടത്തുകയായിരുന്നു.ഭക്ഷണം തീർന്നെന്നു പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.ഹോട്ടൽ ജീവനക്കാരനെ അക്രമിക്കുന്നതു തടയാൻ ശ്രമിച്ച പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ച് സംഘം കടന്നു കളയുകയായിരുന്നു.പന്തളം പോലീസ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button