NewsIndia

തീവ്രവാദത്തിന്റെ പേരില്‍ താലിബാനും പാകിസ്ഥാനും രണ്ട് തട്ടില്‍ : താലിബാന് പാകിസ്ഥാന്റെ ഉഗ്രശാസന

ഇസ്‌ലാമാബാദ്: തങ്ങളെ പങ്കെടുപ്പിക്കാതെ അഫ്ഗാനിസ്ഥാന്‍ അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു പോകാന്‍ താലിബാന്‍ തീവ്രവാദികളോട് പാക് അധികൃതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒന്നുകില്‍ പാകിസ്ഥാന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുപോകുക എന്ന് താലിബാന്‍ തീവ്രവാദി നേതാക്കളോട് പാക് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഇസ്‌ലാമാബാദിലെ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസിലെത്തിയ രണ്ട് മുതിര്‍ന്ന താലിബാന്‍ നേതാക്കളോടാണ് ഇത്തരത്തിലുള്ള അന്ത്യശാസനം പാക് അധികൃതര്‍ നല്‍കിയത്.ഇവര്‍ പിന്നീട് വാര്‍ത്താ ഏജന്‍സിയോട് ഇത് വെളിപ്പെടുത്തി. എന്നാല്‍ ഈ വാര്‍ത്തകള്‍ പാകിസ്ഥാന്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ക്ക് താലിബാനുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് താലിബാന്‍ നേതാക്കള്‍ ഖത്തറില്‍ നിന്നാണ് പാകിസ്ഥാനിലെത്തിയത്. അടുത്തിടെ അഫ്ഗാനിസ്ഥാനുമായി താലിബാന്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ പേരില്‍ പാകിസ്ഥാനുണ്ടായ അതൃപ്തി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇവരെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചകളില്ലെന്നും ഒന്നുകില്‍ പാകിസ്ഥാന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുപോകാനുമാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നില്ലെന്നാണ് പാകിസ്ഥാന്‍ ഇതുവരെയും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത് പാകിസ്ഥാന്റെ തീവ്രവാദ ബന്ധത്തിന് തെളിവാണെന്നാണ് വിലയിരുത്തല്‍. നിരവധി താലിബാന്‍ നേതാക്കള്‍ കുടുംബവുമായി പാകിസ്ഥാനില്‍ കഴിയുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button