KeralaNews

തന്നെ കടന്നുപിടിച്ച യുവാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ ഓടിച്ചിട്ട് പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ ഓടിച്ചിട്ട് പിടികൂടി. യാത്രയ്ക്കിടെ യുവാവ് ഇവരുടെ ശരീരത്ത് പിടിക്കുകയും ബഹളമായപ്പോൾ ഇറങ്ങി ഓടുകയുമായിരുന്നു.

തുടർന്ന് ആക്രമിയെ പോലീസ് ഉദ്യോഗസ്ഥയും നാട്ടുകാരും ചേർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ചേലമറ്റം ചേലക്കാപിളളി വീട്ടില്‍ ഷെന്നിയാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button