KeralaNews

മലപ്പുറം സ്ഫോടനം : പെൻഡ്രൈവിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച പെൻഡ്രൈവിൽ വീഡിയോ ദൃശ്യങ്ങളും മുന്നറിയിപ്പുകളും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. മുൻപ് നടന്ന സ്ഫോടനങ്ങളുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ ഒരേ സംഘടനയാണ് ഇതിനുപിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആളുകൾക്ക് അപായമുണ്ടാക്കാത്ത രീതിയിലും എന്നാൽ പരിഭ്രാന്തിയുണ്ടാക്കുന്ന സ്ഫോടനങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഐ.ജി പറഞ്ഞു. മുന്നറിയിപ്പ് നൽകുന്നതാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button