KeralaNews

മലപ്പുറം സ്ഫോടനം: വിവരം നൽകുന്നവർക്ക് പാരിതോഷികം

മലപ്പുറം: മലപ്പുറത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സഹായകരമാകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. മലപ്പുറം കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ്, കോട്ടപ്പടി നഗരസഭാ ബസ് സ്റ്റാൻഡ്, പാസ്പോർട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലെ പൊലീസ് ഇൻഫർമേഷൻ ബോക്സുകൾ വഴിയോ അന്വേഷണോദ്യോഗസ്‌ഥരെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കാം.

വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. താഴെക്കാണുന്ന ഫോൺ നമ്പറിലും മെയിൽ ഐഡിയിലും വിവരങ്ങൾ നൽകാം. മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപ്. ഫോൺ: 9497990103, മലപ്പുറം സൈബർ സെൽ: [email protected], അന്വേഷണോദ്യോഗസ്‌ഥൻ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ. ഫോൺ: 9497990102. ഇമെയിൽ: [email protected].

shortlink

Related Articles

Post Your Comments

Related Articles


Back to top button