KeralaNews

കെഎസ്‌ആര്‍ടിസിയില്‍ ഇനി മുതൽ പഞ്ചിങ് കര്‍ശനം

പത്തനംതിട്ട – കേരളപ്പിറവി ദിനം മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍ പഞ്ചിങ് കർശനമാക്കി. നേരത്തെ ബയോ മെട്രിക് പഞ്ചിങ് സൗകര്യമുള്ള ഐഡി കാര്‍ഡുകള്‍ നല്‍കിയിരുന്നെങ്കിലും നവംബര്‍ ഒന്നു മുതൽ കൂടുതല്‍ ഡിപ്പോകളിലേക്കു വ്യാപിപ്പിച്ചു കൊണ്ടാണ് പഞ്ചിങ് രീതി കർശനമാക്കിയത്.

ഡ്യൂട്ടി തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് തന്നെ മെഷീനില്‍ കാര്‍ഡ് കടത്തി പഞ്ച് ചെയ്യണം. ഇതുമൂലം പുലര്‍ച്ചെയും മറ്റും ജോലിക്ക് ഹാജരാകുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും നല്ല പോലെ ഉറങ്ങാനാവാതെ നേരത്തെ വീടുകളില്‍ നിന്നും പുറപ്പെടേണ്ട സ്ഥിതിയാണ്. കൂടാതെ മറ്റു ഡിപ്പോകളില്‍ നിന്ന് സ്ഥലം മാറി വന്നവര്‍ക്ക് പലയിടത്തും പഞ്ച് ചെയ്യാനാവുന്നില്ല എന്നുള്ള പരാതികള്‍ ഇതിനോടകം ഉയര്‍ന്നിരിക്കുകയാണ്.

തിരുവനന്തപുരത്തും മറ്റും ഏതാനും മാസങ്ങളായി നിലവിലുള്ള പഞ്ചിങ് സംവിധാനത്തിന്റെ ചുമതല കെൽട്രോണിനാണ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button