India

സൗദി മോഡല്‍ മതവ്യാപനം തടയണം- രാജീവ്‌ ചന്ദ്രശേഖര്‍ എം.പി

ന്യൂഡല്‍ഹി● സൗദി അറേബ്യന്‍ മോഡല്‍ മതവ്യാപനം തടയണമെന്ന് രാജീവ്‌ ചന്ദ്രശേഖര്‍ എം.പി. ഇന്ത്യയിൽ മതതീവ്രവാദം വളർത്തുന്ന സ്ഥാപനങ്ങൾക്കും തീവ്രനിലപാടുള്ള ഇസ്ലാമിക സംഘടനകൾക്കും വിദേശസഹായം ലഭിക്കുന്നത് തടയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി സൗദി അറേബ്യന്‍ മോഡല്‍ മതവ്യാപനം തടയാന്‍ കഴിയുമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വിദേശ സഹായ നിയന്ത്രണ നിയമം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം പരിശോധിക്കണമെന്നാണ് രാജീവ്‌ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം.

സൗദി മോഡൽ അതിതീവ്ര ഇസ്ലാം നിലപാടുകൾ ഇന്ത്യയിൽ വളർന്നു വരികയാണ്. സ്കൂൾ, അനാഥാലയങ്ങൾ, മദ്രസകൾ തുടങ്ങിയവ സ്ഥാപിക്കാൻ മുന്ന് വർഷത്തിനള്ളിൽ 134 കോടി രൂപയാണ് തീവ്രനിലപാടുള്ള സംഘടനകൾക്ക് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇതില്‍ ഇതിൽ 36.5 കോടി രൂപ ഇന്റർനാഷണൽ ഇസ്ളാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന സംഘടനക്ക് മാത്രമായി ലഭിച്ചിട്ടുണ്ട്. ഹമാസുമായും മറ്റു തീവ്രസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിതമായ സംഘടനയാണിതെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button