KeralaNews

ആ കണ്ണുനീര്‍ പിണറായിയുടെ ബന്ധുവിന്റേത്; ഫോട്ടോഷോപ്പല്ല ദേശാഭിമാനി എഡിറ്റർ പി.എം.മനോജിന് കേസരി പത്രാധിപർ എന്‍ ആർ മധു മീനച്ചിലിന്റെ മറുപടി

 

തിരുവനന്തപുരം: കേരളത്തിലെ ബലിദാനികളുടെ ഓര്‍മ്മയ്ക്കായി ബിജെപി പുറത്തിറക്കിയ  ആഹുതിയിലെ മുഖചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പി എം മനോജ്‌ ഉയര്‍ത്തിയ വിവാദത്തിനു  കേസരി പത്രാധിപരുടെ മറുപടി. സ്മരണികയുടെ മുഖചിത്രം ഫോട്ടോഷോപ്പ് ആണെന്നായിരുന്നു  ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജിന്റെ വാദം .ഫോട്ടോഷോപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും കണ്ണുനീര്‍ ഇളനീര് പോലെ ചെത്തിയെടുത്ത് കണ്ണിനടുത്ത് കൊണ്ടുവെച്ചിരിക്കുകയാണെന്നും പി.എം മനോജ് പരിഹസിച്ചിരുന്നു.

മുഖചിത്രത്തിലെ കരയുന്ന പെണ്‍കുട്ടി ഏത് ബലിദാനിയുടെ ബന്ധുവാണെന്ന് ചോദിക്കുകയും ഇത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.പി.എം മനോജിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കേസരി പത്രാധിപര്‍ എന്‍.ആര്‍ മധു ആ  കുട്ടി ആരാണെന്നും കണ്ണുനീര് ഫോട്ടോഷോപ്പ് അല്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധത്തില്‍ പെട്ട വിനോദിന്റെ മകള്‍ ശിവദയാണ് കരയുന്നതെന്നും വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ എത്തിയാല്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ കരയുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ കാട്ടിത്തരാമെന്നും എന്‍.ആര്‍ മധു പറഞ്ഞു.

എന്‍ ആര്‍ മധു മീനച്ചിലിന്റെ ഫെയ്സ് ബുക്ക്  പോസ്റ്റിന്റെ പൂര്‍ണ്ണ  രൂപം:

ദേശാഭിമാനി റസിഡന്റ് എഡിറ്റർ ശ്രീ. പി.എം.മനോജ് (PM Manoj) ഈ പെൺകുട്ടിയുടെ കണ്ണീരിന് വിലപറഞ്ഞ് സംഘികൾ വിവരദോഷികളാണെന്ന് പറയുന്നത് കാണുക.
ഈ കുട്ടിയുടെ കണ്ണുനീർ ഒറിജിനൽ അല്ലാത്രേ..
കണ്ണിൽ കുത്തിയിട്ട് കരയുന്നതിന്റെ കാരണം ചോദിക്കുന്ന കമ്മ്യൂണിസ്റ്റുകൾ ഇതല്ല ഇതിലപ്പുറവും പറയും.

ശ്രീ.മനോജ്,
താങ്കളുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധത്തിൽപ്പെട്ട വിനോദിന്റെ മകൾ ശിവദയാണ് കരയുന്നത്. ഫോട്ടോഷോപ്പിലെ ഇളനീർ കണ്ണീരല്ല.
താങ്കൾ നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വൈകുണ്ഠം ഓഡിറ്റോറിയത്തിൽ വന്നാൽ ശിവദ കരയുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം. ശിവദയുടെ മാത്രമല്ല ഇനിയും ഒരുപാട് പേരുടെ വ്യാജമല്ലാത്ത കണ്ണീർദൃശ്യങ്ങൾ “എന്ന് സ്വന്തം അമ്മ” എന്ന ഡോക്യുമെന്ററിയിൽ നിങ്ങൾക്ക് കാണാം.

കണ്ട് ബോധ്യപ്പെട്ട്,
മനുഷ്യത്വം മരവിച്ചിട്ടില്ലെങ്കിൽ,
താങ്കളുടെ പോസ്റ്റിൽ വാഗ്ദാനം ചെയ്ത പ്രകാരം മാപ്പു പറയുന്നതാണ് മാന്യതയും ജനാധിപത്യ മര്യാദയും.

pm manoj 1മുഖചിത്രം ഒറിജനല്‍ ആണെങ്കില്‍ തന്റെ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാമെന്നും പി.എം മനോജ് വ്യക്തമാക്കിയിരുന്നു. കേസരി പത്രാധിപരുടെ മറുപടിക്ക് ശേഷം വിഷയത്തില്‍ പി.എം മനോജ് പ്രതികരിച്ചിട്ടില്ല.കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ വെച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്മരണിക പ്രകാശനം ചെയ്തത്.കേരളത്തില്‍ സംഘടനയ്ക്ക് വേണ്ടി ബലിദാനികളായവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഹുതി പുറത്തിറക്കിയത്. സിപിഎം അധികാരത്തിലെത്തിയതിനു ശേഷം കണ്ണൂരില്‍ നടന്ന ആക്രമണങ്ങള്‍ ദേശീയ  തലത്തിലും  വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button