KeralaNews

‘ശരിഅത്ത് അല്ലാഹുവിന്റെ നിയമം’: പ്രധാനമന്ത്രിയെ കാണുമെന്ന് :കാന്തപുരം

കോഴിക്കോട്: ഏക സിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമഭേദഗതികള്‍ക്ക് നിര്‍വാഹമില്ലെന്ന്
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. എറണാകുളത്ത് ചേരുന്ന ശരിഅത്ത് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുസ്ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാത്തത് ക്ഷണക്കത്ത് ലഭിക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു .
മതം അനുവദിച്ചതില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുളള സംഗതിയാണ് വിവാഹമോചനം. മൂന്നു തലാഖും ഒന്നിച്ചുചൊല്ലുന്നത് ഏറ്റവും വെറുപ്പുള്ള കാര്യവുമാണ്. പിന്നെ എങ്ങനെയാണ് മുത്തലാഖിന്റെ പേരില്‍ സമുദായത്തെ ക്രൂശിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ തന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കുമാകില്ല. ഇസ്ലാമിക ശരിഅത്തില്‍ ഭേദഗതികള്‍ക്കു നിര്‍വാഹമില്ല. അത് അല്ലാഹുവിന്റെ നിയമമാണ്. പൊതു വ്യക്തിനിയമം കൊണ്ടുവരാനുള്ള നീക്കത്തെ നിയമത്തിന്റെ പരിധിയില്‍ നിന്നു നേരിടും. വേണ്ടിവന്നാല്‍ സുപ്രീം കോടതിയെ സമീപിക്കും.
പൊതു വ്യക്തിനിയമം സംബന്ധിച്ച് മുസ്ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പൊതു വ്യക്തിനിയമത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മതേതര സമൂഹത്തെ ഒന്നിച്ചുനിര്‍ത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button