NewsInternational

ട്രംപ് പ്രസിഡന്‍റാകുന്നത് തടയാന്‍ ഒബാമയുടെ ഹാലോവീന്‍ തന്ത്രം

യുവാക്കളുടെ വോട്ടിങ് ശതമാനം വളരെ കുറഞ്ഞാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാമെന്നു പ്രസിഡന്റ് ബറാക് ഒബാമ. കുട്ടികളും യുവാക്കളും കൗതുകകരമായ വേഷങ്ങളും ഭയപ്പെടുത്തുന്ന മുഖംമൂടികളും ധരിച്ചു ആഘോഷിക്കുന്ന ഹാലോവീന്‍ ഉല്‍സവത്തോടനുബന്ധിച്ചു നടത്തിയ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

തന്റെ മകള്‍ മലിയ ഇത്തവണ വോട്ടു ചെയ്തതിന്റെ സന്തോഷം പ്രകടമാക്കുന്നതിനിടെയാണ് യുവാക്കളുടെ വോട്ടിങ് ശതമാനം കൂടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഒബാമ പറഞ്ഞത്.മകള്‍ മലിയയ്ക്ക് വോട്ടുചെയ്തപ്പോഴുണ്ടായ അഭിമാനം വളരെ വലുതാണ്. യുവാക്കള്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു

യുവാക്കളുടെ വോട്ടിങ് ശതമാനം അമേരിക്കയില്‍ വളരെ കുറവാണ്. 2008ലും 2012ലും പകുതി യുവാക്കള്‍ പോലും വോട്ട് ചെയ്തില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button