NewsInternational

മൊസൂള്‍ നഗരം തിരിച്ചുപിടിയ്ക്കാന്‍ പുതിയ തന്ത്രങ്ങളും ആയുധങ്ങളുമായി ഇറാഖ് സൈന്യം

ഇറാഖ് :ഐഎസിന്റെ ശക്തി കേന്ദ്രമായ മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിൻെറ നീക്കം ശ്കതമാക്കുന്നു.ഇതിന്റെ ഭാഗമായി ആക്രമണത്തിനു പുതിയ ആയുധങ്ങളും യന്ത്രങ്ങളും പരീക്ഷിക്കാനാണ് ഇറാഖി സൈന്യത്തിന്റെ പുതിയ പദ്ധതി.ഇതിനോടകം തന്നെ മൊസൂൾ നഗരം ഇറാഖി സേന വളഞ്ഞിട്ടുണ്ട്. ഐ എസിന്റെ ശക്തികേന്ദ്രമായ മൊസൂൾ പൂർണ്ണമായും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം.ഇതിനായി പുത്തൻ സാങ്കേതിക വിദ്യ പ്രയോഗിക്കാനൊരുങ്ങുകയാണ്.

ആക്രമണത്തിനായി പ്രത്യേകം തയാറാക്കിയ അത്യാധുനിക സംവിധാനമായ റോബോട്ടിനെ ഇറക്കി മൊസൂൾ പിടിച്ചെടുക്കാനാണ് സൈന്യത്തിന്റെ നീക്കം.ഒരു ചെറു കാറിനോളം വലിപ്പമുള്ള കൊലയാളി റോബോട്ടായ അല്‍റോബോട്ടിന് നാല് ക്യാമറകളാണ് ഉള്ളത്.ഇതിനൊപ്പം ഓട്ടോ മാറ്റിക് മെഷീന്‍ ഗണ്ണും റഷ്യന്‍ നിര്‍മ്മിത കാറ്റിയൂഷ റോക്കറ്റുകളും റോബോട്ടിലുണ്ട്. ലാപ്‌ടോപ് വഴിയോ ഒരു കിലോമീറ്റര്‍ പരിധിയില്‍ റേഡിയോ സിഗ്നല്‍ വഴിയോ അല്‍ റോബോട്ടിനെ നിയന്ത്രിക്കാനാകും.ബാഗ്ദാദില്‍ ഇറങ്ങുന്ന ആദ്യത്തെ സൈനിക റോബോട്ടല്ല അല്‍ റോബോട്ട്. 2007ല്‍ അമേരിക്കന്‍ സൈന്യം ഇറക്കിയ മൂന്ന് റോബോട്ടുകള്‍ക്കാണ് ആ സ്ഥാനം. എന്നാല്‍ ഇവയെ യുദ്ധമേഖലയില്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇറാഖില്‍ ആദ്യമായി മനുഷ്യര്‍ക്ക് നേരെ ആയുധം പ്രയോഗിക്കുന്ന ആദ്യ റോബോട്ട് എന്ന സ്ഥാനം അല്‍ റോബോട്ടിനായിരിക്കും എന്നതും ശ്രദ്ധേയമാണ്.ഇതോടെ ഹോളിവുഡ് സിനിമകളിലും മറ്റും കണ്ടിരുന്ന യുദ്ധമേഖലയിലെ റോബോട്ടുകള്‍ ഇറാഖില്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.ഐ എസിനെതിരായ കരുക്കൾ നീക്കി അത്യാധുനിക മാർഗ്ഗങ്ങളുമായി  ഐ എസിനെ കൊന്നൊടുക്കി മൊസൂൾ പിടിച്ചെടുക്കാനാകുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

shortlink

Post Your Comments


Back to top button