KeralaNews

വടക്കാഞ്ചേരി മാനഭംഗം: ജയന്തനെതിരെ തെളിവുമായി അനിൽ അക്കര

തിരുവനന്തപുരം: വടക്കാഞ്ചേരി മാനഭംഗത്തിൽ ജയന്തനെതിരെ തെളിവുമായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര. ഈ സംഭവത്തെ സംബദ്ധിച്ച് വടക്കാഞ്ചേരിയിലെ പ്രമുഖവക്കീലായ വസന്ത പ്രമോദും കൗണ്‍സിലിംഗ് നടത്തുന്ന മാല എന്ന യുവതിയും തന്നെ വന്നുകണ്ട് സംസാരിച്ചശേഷമാണ് പരാതി നൽകിയത്. എന്നാൽ പോലീസുദ്യോഗസ്ഥനിൽ നിന്നും ലഭിച്ചത് നല്ല പ്രതികരണമല്ല. ജയന്തൻ നേരത്തെ കെട്ടിട നിർമ്മാണം നടത്തുന്ന ഒരു കോൺട്രാക്ടർ ആയിരുന്നുവെന്നും അടുത്തിടെയാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചതെന്നും അനിൽ അക്കര പറഞ്ഞു.

ഭർത്താവിന് അപകടം പറ്റി എന്ന് പറഞ്ഞാണ് ജയന്തൻ യുവതിയെ വിളിച്ചുകൊണ്ട് പോയത്. എന്നാൽ ആശുപത്രി കഴിഞ്ഞിട്ടും വാഹനം നിർത്താതെ പോയി.കാര്യം തിരക്കിയപ്പോൾ ഒരാളെ കാണാനുണ്ടെന്നായിരുന്നു മറുപടി. പിന്നീട് പണി തീരാത്ത ഒരു കെട്ടിടത്തിനടുത്തേക്ക് അവരെ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഈ സ്ഥലത്ത് പിന്നീട് പോലീസ് യുവതിയെയും കൂട്ടി തെളിവെടുപ്പിന് പോയപ്പോൾ കെട്ടിടം പണി പൂർത്തിയായിരുന്നു. എന്നാൽ എവിടെ പണിതീരാത്ത കെട്ടിടമെന്നായിരുന്നു സിഐ യുവതിയോട് ചോദിച്ചത്.

പിന്നീട് വീണ്ടും വസന്താ പ്രമോദും മാലയും തന്റെ അടുത്തെത്തി കാര്യങ്ങൾ സംസാരിച്ചു. ഇതിൻ പ്രകാരം കാര്യങ്ങൾ പരസ്യപ്പെടുത്താനായി താൻ മാധ്യമപ്രവർത്തകരെയും സിപിഎം കൗൺസിൽമാരെയും വിളിച്ചു. എന്നാൽ കേസെല്ലാം ഒത്തുതീർപ്പാക്കിയെന്ന് കൗൺസിൽമാർ പറഞ്ഞപ്പോൾ യുവതി തലകറങ്ങി വീണു.പിന്നീട് അവരെ കാണാൻ ശ്രമിച്ചെങ്കിലും അവർ ഗൾഫിലേക്ക് പോയെന്നറിഞ്ഞു. ആ സമയത്ത് ജയന്തൻ യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. പിന്നീട് ഭർത്താവിനെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു . ഈ സംഭവം ഒരു വനിതാ എഡിജിപിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മറ്റുള്ളവർ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അനിൽ അക്കര പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button