India

ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു

ബെംഗളൂരു : ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. അന്വേഷണത്തില്‍ ദത്തെടുക്കല്‍ റാക്കറ്റിന് വേണ്ടി നവജാത ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും മോഷ്ടിച്ച ആശുപത്രി ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളെ വില്‍ക്കുന്നതിനുള്ള അനധികൃത ദത്തെടുക്കല്‍ റാക്കറ്റിന്റെ കണ്ണികളുമാായി ബന്ധമുള്ള ആറ് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൈസൂരുവിലെ അഞ്ചോളം ആശുപത്രികളിലായി ലാബ് ടെക്‌നീഷ്യന്‍, നഴ്‌സ് തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രസവത്തിനായി ആശുപത്രികളിലെത്തുന്ന പാവപ്പെട്ട ദമ്പതികളെയും ഗര്‍ഭഛിദ്രത്തിനെത്തുന്നവരെയും പ്രസവത്തിന് നിര്‍ബന്ധിച്ച് കുട്ടികളുമായി കടന്നുകളയുകയാണ് റാക്കറ്റിന്റെ പ്രവര്‍ത്തന രീതി. റാക്കറ്റ് 15 ഓളം കുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിനിരിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവില്‍ എത്തിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നതിലും റാക്കറ്റിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ ഡോക്ടര്‍മാര്‍ക്കുള്ള പങ്കും അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button