KeralaNews

കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പുല്ലുവില : കെ.എസ്.യു ആര്യനാട് യൂണിറ്റ് പിരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ എം.എല്‍.എ

ആര്യനാട് : ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന സംഭവത്തില്‍ കെ.എസ്.യു
ഐടിഐ യൂണിറ്റ് കെ.എസ്.യു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എ.ബി.വി.പിയും ഒരുമിച്ച് മത്സരിക്കുന്ന സംഭവം വിവാദമായിരുന്നു.
ബിജെപിയോ അനുബന്ധ സംഘടനകളോ ആയി യാതൊരു സഖ്യവും എവിടെയും നടത്തുന്നതല്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവന നിലനില്‍ക്കേയാണ് ആര്യനാട്ടെ ഈ പരസ്യസഖ്യം നിലവില്‍ വന്നത്. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button