NewsInternational

വിസ നിയമം കർശനമാക്കുന്നു : ഇന്ത്യക്കാർക്ക് തിരിച്ചടി

ലണ്ടൻ: ബ്രിട്ടനിൽ വിസ നിയമം കർശനമാക്കി. ഇത് കൂടുതലും തിരിച്ചടിയായിരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും കുടുംബ വിസയ്ക്ക് ശ്രമിക്കുന്നവർക്കുമാണ്. 30000 പൗണ്ട് (ഏകദേശം 24.95 ലക്ഷം രൂപ) വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് മാത്രമേ പുതുക്കിയ വിസ നിയമം അനുസരിച്ച് ഇനി മുതൽ വിസ ലഭിക്കൂ. നേരത്തെ ഇത് 20800 പൗണ്ട് ആയിരുന്നു. കൂടാതെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന പുതിയ പരീക്ഷ പാസാകണം എന്നതും നിർബന്ധമാണ്.യൂറോപ്പിന് പുറത്ത് നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുക എന്നതാണ് വിസ നിയമം കർശനമാക്കിയതിന്റെ ലക്ഷ്യം.

കുടുംബ വിസയുടെ കാര്യത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട് .ബ്രിട്ടനിൽ രണ്ടര വർഷം താമസിച്ചയാൾക്ക് മാത്രമേ ഇനി കുടുംബ വിസ ലഭിക്കൂ. നവംബർ 24 ന് ശേഷം ഇൻട്രാ കമ്പനി ട്രാൻസ്‌ഫർ മുഖേന അപേക്ഷിക്കുന്നവർക്കായിരിക്കും പുതിയ നിയമം ബാധകമാകുക. അതേസമയം തൊഴിലില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് 25000 പൗണ്ടും , ബിരുദ ധാരികളായ ട്രെയിനികള്‍ക്ക് 23000 പൗണ്ടും അടിസ്ഥാന ശമ്പളം ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button