India

വീരമൃത്യു വരിച്ച അഷ്‌റഫ്‌ എന്ന സൈനികനെ ദൈവങ്ങള്‍ക്കൊപ്പം ആരാധിക്കുന്ന ഒരു ഗ്രാമം

കണ്ണൂര്‍● വീരമൃത്യു വരിച്ച മുസ്ലിം സൈനികനെ ദൈവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച് ആരാധിക്കുന്ന ഒരു ഗ്രാമം. വേറെ എങ്ങുമല്ല. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ. കണ്ണൂര്‍ ജില്ലയിലെ പന്നിയൂർ ഗ്രാമവാസികളാണ് മുഹമ്മദ് അഷ്‌റഫ്‌ എന്ന ബി.എസ്.എഫ് ജവാനെ ദൈവതുല്യം ആരാധിക്കുന്നത്.

2006 നവംബര്‍ രണ്ടിനാണ് അഷ്റഫ് ഭീകരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്‌. അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പന്നിയൂര്‍ നിവാസികളില്‍ പലരും ജാതിമത ഭേദമന്യേ അഷറഫിന്റെ ചിത്രം തങ്ങളുടെ പ്രാർഥനാമുറികളിൽ സ്ഥാപിച്ചു. അങ്ങനെ അവര്‍ ശിവനും, വിഷ്ണുവിനും, കൃഷ്ണും, ദേവിയ്ക്കുമൊക്കെ വിളക്കുകൊളുത്തുമ്പോള്‍ മനസ്സില്‍ ആദരവോടെ അഷ്‌റഫിനേയും സ്മരിക്കുന്നു.

അഷ്റഫിന്റെ അടുത്ത സുഹൃത്തായിരുന്നു പി.സജീവന്‍. അഷ്റഫിന്റെ മരണശേഷം ഗ്രാമത്തിലെ പല വീടുകളിലേയും പ്രാര്‍ത്ഥനാ മുറികളില്‍ അദ്ദേഹത്തിന്റെ ചിത്രം ഇടം പിടിച്ചപ്പോള്‍ സജീവനും തറവാട് വീട്ടിലെ പൂജാമുറിയിൽ അഷറഫിന്റെ ചിത്രം ദൈവങ്ങൾക്കൊപ്പം സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പുതിയ വീട്ടിലേക്ക് മാറിയപ്പോൾ പൂജാമുറിയിലെ എല്ലാ ദൈവങ്ങളോടുമൊപ്പം അഷറഫിന്റെ ചിത്രവും ഉണ്ടെന്ന് സജീവന്‍ പറഞ്ഞു.

എല്ലാ സ്വാതന്ത്ര്യ ദിനത്തിലും അഷറഫിന്റെ ചരമ ദിനത്തിലും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് അഷറഫിന്റെ മൃതശരീരത്തിൽ പുതപ്പിച്ചിരുന്ന ദേശീയ പതാകയാണ് ഗ്രാമത്തില്‍ ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button