NewsInternational

ഐ.എസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 മരണം

മൊസൂള്‍: വടക്കന്‍ കിര്‍കുക്കിലെ ഹവിജായില്‍ നിന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഭയന്ന് ഓടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അല്‍ അലമിലേക്ക് ലോറിയില്‍ പോകുന്നതിനിടെ  വഴിയരികില്‍
സ്ഥാപിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.

അതേസമയം, ഐ.എസിനെ തുരത്തി മൊസൂള്‍ നഗരം പിടിച്ചടക്കാന്‍ ഇറാക്കി സേന ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കിഴക്കന്‍ മൊസൂളിലെ ഭൂരിഭാഗം പ്രദേശങ്ങളും സേനയുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. അല്‍ ബാകറിലും പരിസരങ്ങളിലുമാണ് രൂക്ഷമായ ഏറ്റുമുട്ടല്‍.

shortlink

Post Your Comments


Back to top button